سَبِّحِ اسْمَ رَبِّكَ الْأَعْلَى

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
الَّذِي خَلَقَ فَسَوَّىٰ

സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ )
وَالَّذِي قَدَّرَ فَهَدَىٰ

വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും
وَالَّذِي أَخْرَجَ الْمَرْعَىٰ

മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
فَجَعَلَهُ غُثَاءً أَحْوَىٰ

എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം )
سَنُقْرِئُكَ فَلَا تَنْسَىٰ

നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ

അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
وَنُيَسِّرُكَ لِلْيُسْرَىٰ

കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്.
فَذَكِّرْ إِنْ نَفَعَتِ الذِّكْرَىٰ

അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
سَيَذَّكَّرُ مَنْ يَخْشَىٰ

ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
Load More