Surah Ar-Rahman Translated in Malayalam

الشَّمْسُ وَالْقَمَرُ بِحُسْبَانٍ

സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്.)
وَالنَّجْمُ وَالشَّجَرُ يَسْجُدَانِ

ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.
وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ

ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
أَلَّا تَطْغَوْا فِي الْمِيزَانِ

നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്.
وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ

നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്.
Load More